Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമില്‍കോ സെക്രട്ടറി...

മില്‍കോ സെക്രട്ടറി ആര്‍. അനില്‍കുമാർ വിരമിച്ച​ു

text_fields
bookmark_border
ആറ്റിങ്ങല്‍: ഗ്രാമീണ മേഖലയില്‍ ആരംഭിച്ച ക്ഷീരോല്‍പാദക സഹകരണ സംഘത്തെ കേരളത്തിലെ പ്രധാന ക്ഷീരവ്യവസായ സംരംഭമാക്കി മാറ്റിയ സംഘം സെക്രട്ടറി സർവിസില്‍നിന്ന് വിരമിച്ചു. മില്‍കോയുടെ സെക്രട്ടറി ആര്‍. അനില്‍കുമാറാണ് 38 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ചത്. ഞായറാഴ്ച വരെയാണ് ഔദ്യോഗിക സർവിസ് കാലാവധിയെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ശനിയാഴ്ച നിയന്ത്രണവിധേയമായ രീതിയില്‍ യാത്രയയപ്പ് നല്‍കി. അനില്‍കുമാറിൻെറ പിതാവ് മുന്‍കൈയെടുത്ത് ആരംഭിച്ച ക്ഷീര സംഘമായിരുന്നു മേല്‍കടയ്ക്കാവൂര്‍ ക്ഷീരോല്‍പാദ സഹകരണ സംഘം. അനില്‍കുമാര്‍ സെക്രട്ടറിയായി വന്നതിന് ശേഷം പടിപടിയായി വളര്‍ന്നു. വാടകകെട്ടിടത്തില്‍ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് മാറി. പാലും പാലുല്‍പന്നങ്ങളും വിവിധ രൂപങ്ങളില്‍ മാര്‍ക്കറ്റിലെത്തിച്ചു. തൈര്, പേട, സംഭാരം, ഐസ്‌ക്രീം, കേക്ക്, ഹല്‍വ തുടങ്ങിയവക്കെല്ലാം വലിയ മാര്‍ക്കറ്റ് വിഹിതം സ്വന്തമാക്കാനായി. 40 കോടി രൂപ വിറ്റുവരവും മുപ്പത് ലക്ഷം ലാഭവും ഇരുന്നൂറ് തൊഴിലാളികളും ഒരേക്കര്‍ ഭൂമിയും നിർമാണ യൂനിറ്റുകളുമായി വളർന്നു. സ്വന്തമായും ഏക്കര്‍ കണക്കിന് പാട്ടത്തിനെടുത്തുമുള്ള ഭൂമിയിൽ അനുബന്ധ വ്യവസായങ്ങളും നടത്തുന്നുണ്ട്. കേരളത്തിലാദ്യമായി മില്‍ക്ക് എ.ടി.എം കൊണ്ടുവന്നതും മില്‍കോയാണ്. കാര്‍ഷിക മേഖലക്കായി ജൈവവളം, ഗോമൂത്രത്തില്‍ നിന്നുള്ള കീടനാശിനികള്‍ എന്നിവയും വിപണിയിലെത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിടാരി പാര്‍ക്ക് പദ്ധതി നടത്തിപ്പിന് ചുമതല ഏൽപിച്ചതും മില്‍കോയെ ആയിരുന്നു. ക്ഷീര സംഘത്തെ കേരളത്തിലെ പ്രധാന ക്ഷീര വ്യവസായ സ്ഥാപനമാക്കി വളര്‍ത്തിയാണ് അനില്‍കുമാര്‍ സർവിസില്‍നിന്ന് വിരമിക്കുന്നത്. ഔപചാരികമായി വിരമിക്കുമെങ്കിലും അനില്‍കുമാറിൻെറ സേവനം തുടര്‍ന്നും ഉപയോഗപ്പെടുത്താനാണ് സംഘം ഭരണസമിതി ആലോചിക്കുന്നത്. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. tw atl anilkumar milco secretary അനില്‍കുമാര്‍
Show Full Article
TAGS:LOCAL NEWS 
Next Story