Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴവിൽ മുഖപത്രം...

മഴവിൽ മുഖപത്രം പ്രകാശനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: തൈക്കാട് മോഡൽ എൽ.പി സ്കൂളിലെ മുഖമാസികയായ 'മഴവിൽ' മേയർ കെ. ശ്രീകുമാർ വാർഡ് കൗൺസിലർ എം.എ. വിദ്യാമോഹനന് നൽകി പ്രകാശനം ചെയ്തു. കഴിഞ്ഞവർഷത്തെ സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് തയാറാക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ വീടുകളിൽ എത്തിക്കുന്നതിനായി തയാറാക്കിയ തുണിസഞ്ചിയുടെ വിതരണോദ്ഘാടനവും മേയർ നിർവഹിച്ചു. 'പ്ലാസ്റ്റിക്മുക്തവീടും വിദ്യാലയവും' ക്യാമ്പയിൻെറ ഭാഗമായാണ് സഞ്ചി നൽകുന്നത്. രണ്ട് അധ്യാപകർ വീതം കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ശുചിത്വ പരിപാലനത്തിൻെറ പ്രാധാന്യം വിശദീകരിക്കും. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഇന്ദിരാകുമാരി അമ്മയുടെയും അധ്യാപിക ടി. രാധാമണിയുടെയും സാന്നിധ്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷതൈകൾ നട്ടു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സി. സുദർശനൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി. സുരേഷ് സ്വാഗതം പറഞ്ഞു. സിനിമോൾ, സുനിതകുമാരി, ജീന, ജെയിംസ് അധ്യാപകർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഞായറാഴ്ച സ്കൂൾ ശുചീകരണ പരിപാടി നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story