Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഏഴ് പശുക്കളെ...

ഏഴ് പശുക്കളെ കാലിത്തൊഴുത്തില്‍ ചത്തനിലയില്‍ കണ്ടെത്തി

text_fields
bookmark_border
കാട്ടാക്കട: യുവ കര്‍ഷകൻെറ ഏഴ് പശുക്കളെ കാലിത്തൊഴുത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. നെയ്യാര്‍ഡാമിനടുത്ത് ഗ്രാമത്ത് സ്വകാര്യ ഭൂമിപാട്ടത്തിനെടുത്ത് തൊഴുത്ത് നിര്‍മിച്ച് വളര്‍ത്തിയിരുന്ന പശുക്കളാണ് ചത്തത്. വെള്ളിയാഴ്ച പുലര്‍ച്ച പാല്‍ കറക്കാനെത്തിയപ്പോഴായിരുന്നു പശുക്കളെ ചത്തനിലയിൽ കണ്ടെതെന്ന് ഉടമ ഉത്തരംകോട് സ്വദേശി മനു പറഞ്ഞു. സംഭവത്തെ കുറിച്ച് മൃഗസംരക്ഷണവകുപ്പിലും നെയ്യാര്‍ഡാം പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. കറവ കൂടുതൽ ലഭിക്കുന്ന ഏഴ് പശുക്കളെ ഫാമിൻെറ ഒരു വശത്താണ് സ്ഥിരമായി കെട്ടുന്നത്. കഴിഞ്ഞ ദിവസവും ഇവിടെ തന്നെയാണ് കെട്ടിയിരുന്നത്. ദിനംപ്രതി 22 ലിറ്റർ പാല്‍ചുരത്തുന്ന ജേഴ്‌സി, ജേഴ്‌സി ക്രോസ് ,എച്ച് എഫ്, ബ്രൗൺ, സിന്ധി ഇനത്തിൽപെട്ട ഏഴ് പശുക്കളാണ് ചത്തത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തീറ്റ നൽകിയതായും അപ്പോഴെല്ലാം ആരോഗ്യവതികളായാണ് പശുക്കളെ കാണപ്പെട്ടതെന്നും ഉമ പറഞ്ഞു. ഏഴ് ലക്ഷത്തിലധികം രൂപനഷ്ടമുള്ളതായാണ് കണക്കുകൂട്ടുന്നത്. വായ്പയെടുത്തും കൈവായ്പ വാങ്ങിയുമാണ് മനു ഫാം നടത്തിവന്നിരുന്നത്. 15 പശുക്കൾ ഉണ്ടായിരുന്നു. പാലോട് നിന്നും വെറ്ററിനറി ഡോക്ടർമാർ എത്തി പോസ്റ്റ്മോർട്ടം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story