Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടകൾ പൊളിച്ചുനീക്കാൻ...

കടകൾ പൊളിച്ചുനീക്കാൻ അധികൃതരെത്തി; പ്രതിഷേധം

text_fields
bookmark_border
പേരൂർക്കട: കടകൾ പൊളിച്ചുനീക്കാൻ അധികൃതർ എത്തിയതിനെത്തുടർന്ന് നാട്ടുകാരും കച്ചവടക്കാരും പ്രതിഷേധിച്ചു. പരുത്തിപ്പാറ- മുട്ടട റോഡരികിൽ പ്രവർത്തിച്ചിരുന്ന കടകൾ പൊളിച്ചുനീക്കാൻ വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് പൊതുമരാമത്ത് വിഭാഗം അധികൃതർ എത്തിയത്. അധികൃതർ എത്തിയതിനെത്തുടർന്ന് നാട്ടുകാരും കച്ചവടക്കാരും സ്ഥലത്തെത്തി പ്രതിഷേധിച്ചു. ലോക്ഡൗണിൽ അടച്ചിട്ടിരുന്ന കടകൾ ദിവസങ്ങൾക്കുമുമ്പാണ് തുറന്നത്. കടകൾ നീക്കം ചെയ്യാൻ അധികൃതർ ശ്രമിച്ചതോടെ പ്രതിഷേധം കനത്തു. പ്രതിഷേധം കണക്കിലെടുത്ത് പൊളിച്ചുനീക്കൽ നടപടികൾ അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു. കടകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് പല തവണ നോട്ടീസ് നൽകിയിരുന്നതായി പൊതുമരാമത്ത് അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story