Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​. വിജയകുമാരൻ നായർ...

എസ്​. വിജയകുമാരൻ നായർ വിരമിക്കുന്നു

text_fields
bookmark_border
തിരുവനന്തപുരം: ജോയൻറ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ 31 വർഷത്തെ സേവനത്തിന് ശേഷം 31 ന് സർവിസിൽ നിന്ന് വിരമിക്കുന്നു. 1988 കാസർകോട് ഗവൺമൻെറ് താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യനായി സർവിസ് ആരംഭിച്ച അദ്ദേഹം പാലോട് വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ സർവിസിന് ശേഷം 1993 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്തുവരുന്നു. ജോയൻറ് കൗൺസിൽ ബ്രാഞ്ച് സെക്രട്ടറി, ജില്ല പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി, കേരള എൻ.ജി.ഒ എഡിറ്റർ, എം.എൻ.വി.ജി അടിയോടി ഗ്രന്ഥശാല പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 2012 മുതൽ ജോയൻറ് കൗൺസിലിൻെറ ജനറൽ സെക്രട്ടറിയാണ്. നിലവിൽ ഒാൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമൻെറ് എംേപ്ലായീസ് കോൺഫെഡറേഷൻെറ അഖിലേന്ത്യ സെക്രട്ടറിയും അധ്യാപക സർവിസ് സംഘടന സമരസമിതി ജനറൽ കൺവീനറുമാണ്. മുഖ്യമന്ത്രിക്ക് നിവേദനം നൽകി തിരുവനന്തപുരം: വ്യാപാരസ്ഥാപനങ്ങൾക്ക് പൂർണ രീതിയിൽ പ്രവർത്തനാനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹോട്ടലുകളടക്കം പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാൽ ഉപഭോക്താക്കൾ തുറന്ന് പ്രവർത്തിക്കുന്ന കടകളിൽ വരുന്നില്ല. സാമൂഹികഅകലം പാലിച്ച്, മാസ്ക് ധരിച്ച് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി പൂർണ സമയക്രമം പാലിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം. രണ്ടുമാസം അടഞ്ഞുകിടന്ന സമയത്തുള്ള സാമ്പത്തികനഷ്ടം, ബാങ്ക് വായ്പയുടെ പലിശ എന്നിവ കാരണം വ്യാപാരികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story