Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫയർ ആൻഡ്​ ​െറസ്ക്യൂ...

ഫയർ ആൻഡ്​ ​െറസ്ക്യൂ സർവിസസ് ഡയറക്ടർ ടെക്നിക്കൽ ആർ. പ്രസാദ്

text_fields
bookmark_border
തിരുവനന്തപുരം: 31 വർഷത്തെ സേവനത്തിന് ശേഷം കേരള ഫയർ ആൻഡ് െറസ്ക്യൂ സർവിസസ് ഡയറക്ടർ ടെക്നിക്കൽ ആർ. പ്രസാദ് കേരള അഗ്നിരക്ഷാസേന ആസ്ഥാനത്തിൻെറ പടിയിറങ്ങുന്നു. 2001 നവംബറിൽ അമ്പൂരിയിലുണ്ടായ 37 പേരുടെ മരണത്തിനിടയാക്കിയ പ്രകൃതിദുരന്തത്തിൽ അദ്ദേഹത്തിൻെറ നേതൃത്വത്തിൽ തുടർച്ചയായി രണ്ട് ദിവസം നടത്തിയ രക്ഷാപ്രവർത്തനത്തിൽ 37 മൃതദേഹങ്ങളും കണ്ടെടുക്കാനായത് ദേശീയതലത്തിൽതന്നെ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇതിന് കേരള മുഖ്യമന്ത്രിയുടെ സത്സേവനപത്രം ലഭിച്ചിരുന്നു. പിന്നീട് വിയ്യൂർ ഫയർ സർവിസ് അക്കാദമിയുടെ സ്ഥാപക പ്രിൻസിപ്പലുമായി. 2010 ൽ കോഴിക്കാട് റീജനൽ ഫയർ ഓഫിസറായി നിയമിതനായി. 2010 ൽ തന്നെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവിസ് മെഡലും 2018 ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവിസ് മെഡലും ലഭിച്ചു. രതി പ്രസാദ് ആണ് ഭാര്യ. മക്കൾ: ഗൗതം പ്രസാദ് (ജർമനി), ഗൗരി പ്രസാദ് (വിദ്യാർഥി). IMG-20200521-WA0042 jpg
Show Full Article
TAGS:LOCAL NEWS 
Next Story