Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരിടവേളക്കു ശേഷം...

ഒരിടവേളക്കു ശേഷം പോത്തൻകോട് കടുത്ത നിയന്ത്രങ്ങളിലേക്ക്​

text_fields
bookmark_border
പോത്തൻകോട്: ഒരിടവേളക്കു ശേഷം പോത്തൻകോട് വീണ്ടും കടുത്ത നിയന്ത്രങ്ങളിലേക്ക്. രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച വെഞ്ഞാറമൂട് സ്വദേശിയുടെ റൂട്ട് മാപ്പ് കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം പുറത്തുവിട്ടിരുന്നു. ഇയാൾ പോത്തൻകോടും കാട്ടായിക്കോണത്തും സഞ്ചരിച്ചതായി റൂട്ട് മാപ്പിൽ ഉണ്ടായിരുന്നു. കൂടാതെ ഹോട്ടലിൽനിന്നു പാർസൽ വാങ്ങിക്കുകയും പോത്തൻകോടുള്ള ഇയാളുടെ കുടുംബവീട്ടിൽ സന്ദർശനം നടത്തുകയും ചെയ്തു. ഇയാളുമായി ബന്ധപ്പെട്ടവർ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രദേശത്തെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായി ഇന്നലെ വഴിയോരങ്ങളിൽ നടത്തി വന്ന മത്സ്യം, പച്ചക്കറി കച്ചവടം പൊലീസ് ഒഴിപ്പിച്ചു. കൂടാതെ പ്രദേശത്തുള്ള ചില കടകളിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർ ജോലിക്ക് എത്തിയതായുള്ള വിവരവും പൊലീസിന് ലഭിച്ചു. ഇവരെ ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. കോവിഡുമൂലം ഒരാൾ മരണപ്പെട്ടതിനുശേഷം ഇവിടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് നിയന്ത്രണങ്ങൾക്ക് ഇളവുകൾ ലഭിച്ചതോടെ കൂടുതൽ ആളുകൾ പോത്തൻകോട് ജങ്ഷനിലും കടകളിലും എത്തുന്നത് കാരണം പലപ്പോഴും ഗതാഗതക്കുരുക്കുപോലും ഉണ്ടാകുന്ന സ്ഥിതിയിലേക്ക് പോത്തൻകോട് ജങ്ഷൻ മാറിക്കഴിഞ്ഞു. ബഹുനില കെട്ടിടങ്ങൾ ഉള്ള തുണിക്കടകൾ, സ്വർണക്കടകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവ ഒരുവിധ നിയന്ത്രണവും ഇല്ലാതെ പ്രവർത്തിക്കുന്നതും തിരക്ക് വർധിക്കാൻ കാരണമായി. ദിവസേന ചരക്കുലോറി ഉൾപ്പെടെ നൂറുകണക്കിന് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വരുന്നതും പോത്തൻകോട് ആശങ്ക വർധിക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story