Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.പി.എസ്...

ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് 10 . ഡോ. ബി. സന്ധ്യയെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസിലേക്ക് (പരിശീലനം) മാറ്റി. നിലവിൽ അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ്/ കേരള പൊലീസ് അക്കാദമി ഡയറക്ടർ ചുമതലയിലായിരുന്നു. തീരദേശ സുരക്ഷ വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ കെ. പദ്മകുമാറിനെ സായുധ പൊലീസ് ബറ്റാലിയൻ അഡീഷണൽ ഡയറക്ടറാക്കി. കൊച്ചി സിറ്റി പൊലീസ് കമീഷണറായ വിജയ് എസ്. സഖരെക്ക് കോസ്റ്റൽ പൊലീസ് ഐ.ജിയുടെ അധിക ചുമതല നൽകി. സെൻട്രൽ ഡെപ്യൂട്ടേഷനുശേഷം സംസ്ഥാന കേഡറിലേക്ക് മടങ്ങിയ തുമ്മല വിക്രമിനെ പൊലീസ് (പരിശീലനം) ഐ.ജിയാക്കി. അദ്ദേഹം കേരള പൊലീസ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും. ചൈത്ര തെരേസ ജോണിനെ തീവ്രവാദവിരുദ്ധ സേനയുടെ എ.സി.പിയാക്കി. ഓപറേഷൻ വിഭാഗത്തിൽ എസ്.പിയുടെ ചുമതലകൂടി വഹിക്കും. അഡീഷണൽ അസിസ്റ്റൻറ് ഐ.ജി സുജിത്ത് ദാസിനെ കോഴിക്കോട് സിറ്റി പൊലീസ് കമീഷണറായി നിയമിച്ചു. കെ.എ.പി (വി) ബറ്റാലിയൻ കമാൻഡൻറ്, ആർ. വിശ്വനാഥിനെ തൃശൂർ റൂറൽ പൊലീസ് മേധാവിയാക്കി. കെ.എ.പി (ഐ) ബറ്റാലിയൻ കമാൻഡൻറ് വൈഭവ് സക്‌സേനയെ പൊലീസ് ആസ്ഥാനത്തെ അഡീഷണൽ അസിസ്റ്റൻറ് ഐ.ജിയായി സ്ഥലംമാറ്റി. വനിത പൊലീസ് ബറ്റാലിയൻ കമാൻഡൻറ് ഡി. ശിൽപയെ കാസർകോട് ജില്ല പൊലീസ് മേധാവിയായും പി.എസ്. സാബുവിനെ ആലപ്പുഴ ജില്ല പൊലീസ് മേധാവിയായും നിയമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story