Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉത്ര വധക്കേസ്: സൂരജ്...

ഉത്ര വധക്കേസ്: സൂരജ് സഞ്ചരിച്ച കാർ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
- കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കും അഞ്ചൽ: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് പൊലീസിൻെറ തെളിവെടുപ്പ് തുടരുന്നു. ഉത്ര മരിച്ച ദിവസം സൂരജ് സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്രയുടെ വീട്ടുകാർ സൂരജിന് വാങ്ങിക്കൊടുത്ത 'ബലാനോ' കാറിലാണ് അടൂരിൽനിന്ന് സൂരജ് ഏറത്തെ വീട്ടിലെത്തിയത്. ഈ കാറിലാണ് പാമ്പ്, മയക്കുഗുളികകൾ എന്നിവ അടങ്ങിയ ബാഗ് കൊണ്ടുവന്നതെന്ന് സൂരജ് മൊഴിനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്രയുടെ കുടുംബാംഗങ്ങളുെടയും മൊഴിയെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയെത്തിയ അന്വേഷണസംഘം മൂന്ന് മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തിയ ശേഷമാണ് കാർ കസ്റ്റഡിയിലെടുത്ത് തിരിച്ചുപോയത്. ഇയാളുടെ സുഹൃത്തുക്കളിൽനിന്നുള്ള മൊഴിയെടുപ്പ് വെള്ളിയാഴ്ചയും തുടർന്നു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഇതുസംബന്ധിച്ച് ആർക്കെങ്കിലും അറിവുണ്ടായിരുന്നോ എന്നുമാണ് പൊലീസ് തിരക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഉത്ര കൊല്ലപ്പെട്ട ശേഷം ഇവരിൽ ആരോടെങ്കിലും ഇക്കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് സുഹൃത്തുക്കളിൽനിന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കേസിൽ തെളിവെടുപ്പ് പൂർത്തിയായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ പറഞ്ഞു. സൂരജിൻെറ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story