Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപ്രതീക്ഷിതമായെത്തിയ...

അപ്രതീക്ഷിതമായെത്തിയ കനത്ത മഴയിൽ സംസ്ഥാന പാത വെള്ളത്തിലായി

text_fields
bookmark_border
കിളിമാനൂർ: ഉച്ചക്കുശേഷമെത്തിയ ശക്തമായ മഴയിൽ സംസ്ഥാന പാതയിൽ പാപ്പാല ജങ്ഷനിൽ വെള്ളം കയറി. ഇരുചക്രവാഹനങ്ങൾക്കടക്കം ഏറെനേരം റോഡ് മുറിച്ചുകടക്കാൻ കഴിഞ്ഞില്ല. ഗ്രാമീണ മേഖലയിൽ പലയിടത്തും കാർഷിക വിളകൾ വെള്ളത്തിലായി. വ്യാഴാഴ്ച ഉച്ചക്കുശേഷം നാലോടെയാണ് മഴയെത്തിയത്. ഒന്നര മണിക്കൂറോളം തുടർച്ചയായി മഴ പെയ്തു. കിളിമാനൂർ പാപ്പാല ജങ്ഷനിൽ കെ.എസ്. ടി.പി റോഡ് നിർമാണത്തിലുണ്ടായ പാളിച്ചയാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. പുതിയകാവ്-പോങ്ങനാട് റോഡിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ കവലയടക്കം ഗ്രാമീണ റോഡുകൾ പലയിടത്തും വെള്ളക്കെട്ടായി. ശക്തമായ മഴയിൽ വ്യാപകമായ തോതിൽ കൃഷിയിടങ്ങളിൽ വെള്ളംകയറി. നഗരൂർ പഞ്ചായത്തിലെ കീഴ്പേരൂർ, വെള്ളല്ലൂർ ഏലാകളിൽ നെൽകൃഷിക്കായി തയാറാക്കിയിരുന്ന ഞാറ്റടികളിൽ വെള്ളം കയറി. മരച്ചീനി, പച്ചക്കറി തോട്ടങ്ങളും വെള്ളത്തിലാണ്. ചിത്രവിവരണം kmr pho ' 28 - 1 a സംസ്ഥാന പാതയിൽ കിളിമാനൂർ പാപ്പാല കവലയിൽ വെള്ളം കയറിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story