Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷിക്ക്​ നഗരസഭയുടെ...

കൃഷിക്ക്​ നഗരസഭയുടെ ആനുകൂല്യം; ഇന്നെത്തണം

text_fields
bookmark_border
നെടുമങ്ങാട്: ഭക്ഷ്യസുരക്ഷക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട് നഗരസഭ തരിശുഭൂമിയിലെ കൃഷിക്കും മത്സ്യകൃഷിക്കും കർഷകർക്ക് ഒട്ടേറെ ആനുകൂല്യം നൽകുന്നു. ഹെക്ടറിന് 40,000 രൂപ വരെയാണ് ആനുകൂല്യങ്ങൾ. സ്വന്തമായുള്ള തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്ന കർഷകർക്കും തരിശുഭൂമി പാട്ടത്തിന് ലഭിച്ചാൽ കൃഷി ചെയ്യുന്ന കർഷകർക്കും ആനുകൂല്യം ലഭിക്കും. തരിശ് ഭൂമി ഒരു വർഷത്തേക്ക് നഗരസഭക്ക് കൃഷിക്കായി വിട്ടുനൽകുന്ന കർഷകർക്ക് നഗരസഭ പാരിതോഷികം നൽകും. മത്സ്യകൃഷി നടത്താൻ താൽപര്യമുള്ള കർഷകർക്കും ആനുകൂല്യം ലഭ്യമാണ്. സുഭിക്ഷ കേരളം പദ്ധതിപ്രകാരം ഉടൻ കൃഷി ഇറക്കാൻ തയാറുള്ള ഭൂഉടമകളും മത്സ്യകർഷകരും പാട്ടഭൂമി കൃഷി ചെയ്യാൻ തയാറുള്ള കർഷരും വെള്ളിയാഴ്ച നാലിന് മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിച്ചേരണം. ഇവിടെ എത്തി ഉടൻ കൃഷി ഇറക്കുവാൻ സന്നദ്ധരാകുന്നവർക്കാണ് ആനുകൂല്യം ലഭിക്കുകയെന്ന് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. മധുവും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story