Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടാക്കട

കാട്ടാക്കട

text_fields
bookmark_border
: ലോക്ഡൗണ്‍ കാരണം മാറ്റിെവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തിയത് ചിട്ടയോടും സാമൂഹിക അകലം പാലിച്ചും. എന്നാല്‍, പരീക്ഷ കഴിഞ്ഞ് വീടുകളില്‍ മടങ്ങിയത് മൂന്നും നാലും പേരായി ബൈക്കുകളിലും സ്കൂട്ടറുകളിലും. പരീക്ഷ അവസാനിച്ച ദിവസങ്ങളില്‍ ഗ്രാമങ്ങളിലെ കാഴ്ചയായിരുന്നു സ്കൂട്ടറില്‍ മൂന്നുപേരടങ്ങുന്ന സംഘത്തിൻെറ യാത്ര. ചിലേടത്ത് നാലുപേരുമായി ബൈക്കുകളില്‍ പാഞ്ഞുപോകുന്ന കാഴ്ചയും ഉണ്ടായിരുന്നു. ഇരുചക്രവാഹനത്തിലെ മൂന്നംഗസംഘങ്ങളുടെ യാത്രയും അമിതവേഗവും നാട്ടുകാരെപോലും പേടിപ്പിച്ചു. എന്നാല്‍, പരീക്ഷ കഴിഞ്ഞ് തിരികെ സ്കൂട്ടറുകളിലും ബൈക്കുകളിലും യാത്രചെയ്യുന്നത് തടയാനോ നിയന്ത്രിക്കാനോ അധികൃതരാരും ഉണ്ടായിരുന്നില്ല. മിക്ക സ്കൂളുകളിലും പരീക്ഷകളെല്ലാം വളരെ ശ്രദ്ധയോടെയാണ് നടത്തിയത്. ക്ലാസുകളില്‍ അകലം പാലിച്ചും പരീക്ഷക്ക് പ്രവേശിക്കുന്നവര്‍ക്ക് കൈകള്‍ ശുചിയാക്കിയും മാസ്ക്, സാനിറ്റൈസര്‍ എന്നിവ നല്‍കിയും തെര്‍മല്‍ സ്കാനറിലൂെട പരിശോധന നടത്തിയുമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ചിത്രം 20200528_154336 സ്കൂളില്‍നിന്ന് പരീക്ഷകഴിഞ്ഞ് മൂന്ന് കൂട്ടുകാരുമായി വീട്ടിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്കൂട്ടര്‍ യാത്ര
Show Full Article
TAGS:LOCAL NEWS 
Next Story