Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോട്ടൂർ വഴി

കോട്ടൂർ വഴി

text_fields
bookmark_border
കാട്ടാക്കട: കിള്ളിയിലേക്ക് ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുണ്ടായിരുന്ന ബസ് സർവിസുകൾ തുടങ്ങണമെന്ന് ആവശ്യം. ദിവസേന മൂന്ന് സർവിസുകളാണ് ആര്യനാട് ഡിപ്പോയിൽനിന്ന് ഉണ്ടായിരുന്നത്. രാവിലെ 8.30ന് കിള്ളിയിൽനിന്ന് യുണ്ടായിരുന്ന ഉഴമലയ്ക്കൽ നെടുമങ്ങാട് സർവിസാണ് ഇതിൽ പ്രധാനം. രാവിലത്തെ ഈ ബസ് ഇല്ലാത്തത് ആര്യനാട്, ഉഴമലയ്ക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ പരീക്ഷക്ക് പോകുന്ന വിദ്യാർഥികൾ, ആദിവാസികൾ ഉൾപ്പെടെയുള്ളവരെ ബാധിക്കുന്നു. ലോക്ഡൗൺ പശ്ചാത്തലത്തിൽ മറ്റു സർവിസുകൾ വീണ്ടും തുടങ്ങിയിട്ടും കോട്ടൂർ പ്രദേശത്തേക്കുള്ള സർവിസുകൾ ഇതുവരെ ആരംഭിച്ചിട്ടില്ല. വാഹനസൗകര്യം ലഭ്യമല്ലാത്ത പിന്നാക്ക പ്രദേശം എന്ന നിലയിൽ രാവിലത്തെ സർവിസെങ്കിലും ആരംഭിക്കാൻ അധികൃതർ തയാറാകണമെന്നാണ് ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story