Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിക്കര ജലസംഭരണിയിലെ ...

അരുവിക്കര ജലസംഭരണിയിലെ രണ്ട് ഷട്ടർ തുറന്നു; നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം

text_fields
bookmark_border
നെടുമങ്ങാട്‌: മലയോരപ്രദേശങ്ങളിലും വൃഷ്ടി പ്രദേശങ്ങളിലും മഴ കനത്തതിനെതുടർന്ന് അരുവിക്കര ഡാമിൻെറ രണ്ട് ഷട്ടർ തുറന്നു. മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെതുടർന്ന് ജലനിരപ്പ് ഉയർന്നതിനാലാണ് വ്യാഴാഴ്ച രാത്രി രണ്ടു ഷട്ടറുകൾ തുറന്നത്. ഒന്നാമത്തെ ഷട്ടർ 55 സൻെറീമീറ്ററും മൂന്നാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് ഉയർത്തിയത്. മലയോരമേഖലകളിലും വൃഷ്ടിപ്രദേശങ്ങളിലും മഴ കനക്കുകയാണെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറക്കും. ഡാമിൻെറ സമീപത്തും കരമന ആറിൻെറ കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story