Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല

കേരള സർവകലാശാല

text_fields
bookmark_border
പരീക്ഷകൾ ജൂൺ രണ്ടുമുതൽ തിരുവനന്തപുരം: കേരള സർവകലാശാല സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടുമുതൽ. സർവകലാശാല പരിധിക്ക് പുറത്ത് വിവിധ ജില്ലകളിലെ വിദ്യാർഥികൾക്കായി പത്തും ലക്ഷദ്വീപിലെ വിദ്യാർഥികൾക്കായി കവരത്തിയിലും ഉൾപ്പെടെ പതിനൊന്ന് പരീക്ഷാകേന്ദ്രങ്ങൾ. ഗവൺമൻെറ് കോളജ്, കാസർകോട്, കൃഷ്ണമേനോൻ ഗവൺമൻെറ് വനിത കോളജ്, കണ്ണൂർ, ഗവൺമൻെറ് കോളജ്, കൽപ്പറ്റ, വയനാട്, ഗവൺമൻെറ് ആർട്സ് കോളജ്, മീഞ്ചന്ത, കോഴിക്കോട്, ഗവൺമൻെറ് കോളജ്, മലപ്പുറം, ഗവൺമൻെറ് വിക്ടോറിയ കോളജ്, പാലക്കാട്, ഗവൺമൻെറ് െട്രയിനിങ് കോളജ്, തൃശൂർ, മഹാരാജാസ് കോളജ് എറണാകുളം, ഗവൺമൻെറ് കോളജ് കട്ടപ്പന, ഇടുക്കി, ഗവൺമൻെറ് കോളജ് നാട്ടകം, കോട്ടയം എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. കോവിഡ്-19ൻെറ വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പിൻെറ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിന് എല്ലാ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story