Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്​ ഡ്രൈവറെ...

പൊലീസ്​ ഡ്രൈവറെ മർദിച്ച കേസ്​: എ.ഡി.ജി.പിയുടെ മകൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാമെന്ന്​ നിയമോപദേശം

text_fields
bookmark_border
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മ‍ർദിച്ചെന്ന കേസിൽ എ.ഡി.ജി.പി സുദേഷ്കുമാറിൻെറ മകൾക്കെതിരെ കുറ്റപത്രം സമർ‍പ്പിക്കാമെന്ന് നിയമോപദേശം. പൊലീസ് ഡ്രൈവർ ഗവാസ്കറിനെതിരെ എ.ഡി.ജി.പിയുടെ മകൾ നൽകിയ പരാതി നിലനിൽക്കില്ലെന്നും അഡ്വക്കേറ്റ് ജനറൽ നിയേമാപദേശം നൽകി. ഔദ്യോഗിക കാറിൽ യാത്ര ചെയ്യുമ്പോഴാണ് ഡ്രൈവർ ഗവാസ്കറിനെ എ.ഡി.ജി.പിയുടെ മകള്‍ മർദിച്ചത്. മർദനത്തിൽ ഗവാസ്കറിന് കഴുത്തിന് പരിക്കേറ്റിരുന്നു. ഗവാസ്കറുടെ പരാതിയിൽ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ്, ഡ്രൈവർ അപമര്യാദയായി പെരുമാറുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി എ.ഡി.ജി.പിയുടെ മകളും പൊലീസിനെ സമീപിച്ചത്. രണ്ട് കേസുകളും ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചുവരുന്നത്. ഗവാസ്കറിന് മർദനമേറ്റതിന് സാക്ഷികളും തെളിവുകളും സഹിതം ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകി. എ.ഡി.ജി.പിയുടെ മകളുടെ പരാതിയിലും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകി. രണ്ടു റിപ്പോർട്ടുകളും അഡ്വക്കേറ്റ് ജനറലിൻെറ നിയമോപദേശത്തിന് ക്രൈംബ്രാഞ്ച് അയച്ചു. എ.ഡി.ജി.പിയുടെ മകളുടെ പരാതി കെട്ടിച്ചമച്ചതാണെന്നും ഗവാസ്കർ നൽകിയ പരാതി മാത്രമേ നിലനിൽക്കുകയുള്ളൂയെന്നുമുള്ള നിയമോപദേശമാണ് അഡ്വക്കേറ്റ് ജനറൽ നൽകിയത്. 2018 ജൂണ്‍ 14നാണ് മ്യൂസിയത്തിന് സമീപത്തുെവച്ച് ഗവാസ്കറിന് മർദനമേൽക്കുന്നത്. ഇൗ സംഭവത്തോടെ പൊലീസിലെ ദാസ്യപ്പണി ഏറെ വിവാദമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ കേസുകള്‍ റദ്ദാക്കമെന്നാവശ്യപ്പെട്ട് ഗവാസ്കറും എ.ഡി.ജി.പിയുടെ മകളും ഹൈകോടതിയെ സമീപിച്ചിരുന്നു. രണ്ടു ഹരജികളും കോടതി ഇതുവരെ തീർപ്പാക്കിയിട്ടില്ല. പക്ഷെ, അന്വേഷണം സ്റ്റേ ചെയ്യാത്തതിനാൽ കേസന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു. ഉന്നതൻെറ മകള്‍ക്കെതിരെ കുറ്റപത്രം തയാറാകുമെന്ന സാഹചര്യത്തിൽ പൊലീസ് രൈഡവറെക്കൊണ്ട് പരാതി പിൻവലിക്കാനുള്ള നീക്കവും സജീവമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story