Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ലയിൽ മൂന്ന് പുതിയ...

ജില്ലയിൽ മൂന്ന് പുതിയ ഹോട്​സ്പോട്ടുകൾ

text_fields
bookmark_border
പുതുതായി 586 പേർ രോഗനിരീക്ഷണത്തിലായി തിരുവനന്തപുരം: . ബുധനാഴ്ച സംസ്ഥാനത്ത് 13 പ്രദേശങ്ങൾ കൂടി ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ചതിൽ തലസ്ഥാന ജില്ലയിൽ മൂന്നെണ്ണമുണ്ട്. കുളത്തൂർ, നാവായിക്കുളം, നെല്ലനാട് എന്നിവയാണ് ജില്ലയിലെ പുതിയ ഹോട്സ്പോട്ടുകൾ. ബുധനാഴ്ച ജില്ലയിൽ പരിശോധനഫലം പൊസിറ്റിവ് ഇല്ല. ബുധനാഴ്ച ജില്ലയിൽ പുതുതായി 586 പേർ രോഗനിരീക്ഷണത്തിലായി. 409 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 5359 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ബുധനാഴ്ച രോഗലക്ഷണങ്ങളുമായി 28 പേരെ പ്രവേശിപ്പിച്ചു. 18 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 112 പേർ നിരീക്ഷണത്തിലുണ്ട്. ബുധനാഴ്ച 223 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ബുധനാഴ്ച ലഭിച്ച 166 പരിശോധനഫലങ്ങൾ നെഗറ്റിവാണ്. ജില്ലയിൽ 21 സ്ഥാപനങ്ങളിലായി 887 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ബുധനാഴ്ച 2888 വാഹനങ്ങൾ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 168 കാളുകളുമാണ് ബുധനാഴ്ചയെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 11 പേർ ബുധനാഴ്ച മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 344 പേർക്ക് ബുധനാഴ്ച ആവശ്യമായ നിർദേശങ്ങൾ നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story