Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടുതല്‍ യാത്രക്കാര്‍: ...

കൂടുതല്‍ യാത്രക്കാര്‍: സ്പെഷല്‍ ഡ്രൈവില്‍ 73 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
തിരുവനന്തപുരം: നഗരത്തിൽ േകാവിഡ്‌ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി അനുവദനീയമായതിലും കൂടുതല്‍ പേരുമായി യാത്രചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്താനായി സിറ്റി പൊലീസ് ബുധനാഴ്ച നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 73 പേര്‍ക്കെതിരെ കേസെടുത്തു. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കുമെതിരായി പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തു. ഓട്ടോ, ടാക്സി, ബസ് ഉൾെപ്പടെ 65 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്ന് സിറ്റി പൊലീസ് കമീഷണർ ബല്‍റാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങി സഞ്ചരിച്ച 227 പേര്‍ക്കെതിരെ പെറ്റിക്കേസുകള്‍ എടുത്തു. അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കാരെ കയറ്റിയതിനു 49 ഇരുചക്രവാഹനങ്ങളും ആറ് ഓട്ടോറിക്ഷകളും ഒമ്പത് കാറുകളും ഒരു ബസുമാണ് പിടിച്ചെടുത്തത്. കൂടുതല്‍ കേസുകളെടുത്തത്‌ ഫോര്‍ട്ട്‌, മണ്ണന്തല, കോവളം എന്നീ പൊലീസ് സ്റ്റേഷനുകളിലാണ്‌. ലോക്ഡൗൺ വിലക്ക് ലംഘനങ്ങള്‍ നടത്തിയ അഞ്ച് പേർക്കെതിരെയും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം വിവിധ സ്റ്റേഷനുകളില്‍ കേസുകളെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story