Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരുവിക്കര ഡാമിെൻറ...

അരുവിക്കര ഡാമിെൻറ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും

text_fields
bookmark_border
അരുവിക്കര ഡാമിൻെറ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും തിരുവനന്തപുരം: മലയോരമേഖലകളിൽ മഴ ശക്തമായതോടെ അരുവിക്കര ഡാമിൻെറ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. ബുധനാഴ്ച മഴ കുറഞ്ഞതോടെ ഡാമിൻെറ ആറ് ഷട്ടറുകളിൽ ഒന്ന് 30 സെ.മീറ്ററിൽ നിന്ന് 10 സെ.മീറ്റർ ആയി താഴ്ത്തിയിരുന്നു. എന്നാൽ, കരമനയാറ്റിൽ നീരൊഴുക്ക് വർധിച്ചതോടെ കൂടുതൽ ഷട്ടറുകൾ തുറക്കാൻ ഡാം മാനേജ്മൻെറ് അതോറിറ്റി നിർദേശം നൽകുകയായിരുന്നു. 46.5 മീറ്ററാണ് ഡാമിൻെറ പരമാവധി സംഭരണശേഷി. നിലവിൽ 46.48 മീറ്റർ വെള്ളം ഡാമിലുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് കൂടുതൽ വെള്ളം തുറന്നുവിടാൻ നിർദേശിച്ചിരിക്കുന്നത്. ഏത് സമയത്തും ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ കരമനയാറിൻെറ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ദിവസങ്ങൾക്കുമുമ്പ് ശക്തമായ മഴയെ തുടർന്ന് രാത്രിയിൽ അരുവിക്കര ഡാമിൻെറ അഞ്ച് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നത് നഗരത്തിൽ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിനിടയാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story