Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയപാതയിൽ...

ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിനുസമീപം വാഹനാപകടം; നാലുപേർക്ക് പരിക്ക്

text_fields
bookmark_border
കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് പാലത്തിനു സമീപം മാനസിക വെല്ലുവിളി നേരിടുന്നയാൾ കല്ലെടുത്തെറിഞ്ഞതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന തിരുവനന്തപുരം അമ്പലംമുക്ക് പേരൂർക്കട 10 .ബി ശ്രീധന്യ ഹെവൻസിൽ കിഷോർ ബാബു (53), ഭാര്യ പ്രിയ (50), മക്കളായ ദേവിക കിഷോർ (24), കാർത്തിക്ക് കിഷോർ (23) എന്നിവർക്കാണ് പരിക്ക്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർത്തിക് കിഷോറാണ് വാഹനം ഓടിച്ചത്. ഹരിപ്പാടുള്ള കുടുംബവീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം.
Show Full Article
TAGS:LOCAL NEWS 
Next Story