Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടങ്കുളം യൂനിറ്റ്​...

കൂടങ്കുളം യൂനിറ്റ്​ രണ്ടിലെ പ്രകമ്പനം പരിഹരിച്ചു

text_fields
bookmark_border
നാഗർകോവിൽ: കൂടങ്കുളം ആണവനിലയം യൂനിറ്റ് രണ്ട് റിയാക്ടറിലുണ്ടായ അസാധാരണ പ്രകമ്പനം റഷ്യൻ എൻജിനീയർമാർ പരിഹരിച്ചു. ഇതിനെതുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തിവെച്ചിരുന്ന യൂനിറ്റ് രണ്ടിൻെറ പ്രവർത്തനം ചൊവ്വാഴ്ചമുതൽ വീണ്ടും തുടങ്ങി. റഷ്യയിൽനിന്ന് എൻജിനീയർമാരെ ചാർട്ടേഡ് വിമാനത്തിലാണ് എത്തിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30ന് വീണ്ടും പ്രവർത്തനം തുടങ്ങിയ യൂനിറ്റ് രണ്ടിൽ വൈകുന്നേരം മൂന്നോടെ 300 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. എൻ.പി.സി.ഐ.എൽ റഷ്യയുമായി സഹകരിച്ച്് ആയിരം മെഗാവാട്ടിൻെറ രണ്ട് റിയാക്ടറുകളാണ് കൂടങ്കുളത്ത് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. യൂനിറ്റ് മൂന്ന്, നാല് എന്നീ റിയാക്ടറുകളുടെ നിർമാണപ്രവർത്തനം 39,747 കോടി രൂപയിൽ പുരോഗമിക്കുകയാണ്. 50,000 കോടിയിൽ നിർമിക്കുന്ന യൂനിറ്റ് അഞ്ച്, ആറ് എന്നീ റിയാക്ടറുകളുടെ നിർമാണത്തിന് മുന്നോടിയായുള്ള എക്സ്കവേഷൻ പണികൾ പുരോഗമിക്കുന്നതായാണ് ലഭിച്ച വിവരം.
Show Full Article
TAGS:LOCAL NEWS 
Next Story