Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

text_fields
bookmark_border
വെഞ്ഞാറമൂട്: വീടുകയറിയുള്ള ആക്രമണത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാലിന് അയല്‍വാസികളും സഹോദരങ്ങളുമായ രഞ്ജിത്, രാജിത് എന്നിവര്‍ യുവാവിൻെറ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. ഇരുമ്പ് കമ്പി കൊണ്ടായിരുന്നു മര്‍ദനം. ആക്രമണത്തില്‍ യുവാവിൻെറ തലയോട്ടി പൊട്ടി. തടസ്സം പിടിക്കാന്‍ ചെന്ന മാതാവിനും മര്‍ദനമേറ്റതായി പറയുന്നു. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒാഫിസിൻെറ ബോര്‍ഡും കൊടികളും നശിപ്പിച്ചനിലയില്‍ വെഞ്ഞാറമൂട്: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒാഫിസിൻെറ ബോര്‍ഡും മറ്റ് പലയിടങ്ങളിലുള്ള കൊടിമരങ്ങളും നശിപ്പിച്ചനിലയില്‍. കലുങ്കിന്‍മുഖത്തുള്ള കോണ്‍ഗ്രസ് പുല്ലമ്പാറ മണ്ഡലം കമ്മിറ്റി ഒാഫിസിലെ ബോർഡും തേമ്പാമൂട്, കലുങ്കിന്‍മുഖം, നാഗരുകുഴി എന്നിവിടങ്ങളിലുണ്ടായിരുന്ന കൊടിമരങ്ങളുമാണ് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി ഡി.വൈ.എഫ്.െഎ പ്രവര്‍ത്തകന് ആനക്കുഴിയില്‍ മര്‍ദനമേറ്റ സംഭവമുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാള്‍ സംഭവത്തില്‍ അറസ്റ്റിലായിരുന്നു. രണ്ട് ആക്രമണങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ ഉണ്ടായ സാഹചര്യത്തില്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പേരുമല, തേമ്പാമൂട്, കലുങ്കിന്‍മുഖം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story