Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅംഗൻവാടിയുടെ മതിൽ...

അംഗൻവാടിയുടെ മതിൽ തകർന്ന സംഭവം: ധർണ

text_fields
bookmark_border
കിളിമാനൂർ: നിർമാണം പൂർത്തിയായി ഒന്നരവർഷത്തിനകം അംഗൻവാടി കെട്ടിടത്തിൻെറ ചുറ്റുമതിൽ തകർന്ന സംഭവത്തിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കൽ ധർണ സംഘടിപ്പിച്ചു. കിളിമാനൂർ പഞ്ചായത്തിലെ 14ാം വാർഡിൽ ഉൾപ്പെട്ട 69ാം നമ്പർ അംഗൻവാടിയുടെ പുതുതായി നിർമിച്ച ചുറ്റുമതിലാണ് കഴിഞ്ഞദിവസം തകർന്നത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. പഞ്ചായത്തംഗം സജികുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനൂപ് തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. സുധീർ, ജി.ജി. ഗിരികൃഷ്ണൻ, ബൻഷ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story