Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷാഹുൽ ഹമീദ്​

ഷാഹുൽ ഹമീദ്​ അനുസ്​മരണം

text_fields
bookmark_border
പെരുമാതുറ: സാമൂഹിക സാംസ്കാരിക പ്രവർത്തകനായിരുന്ന പുതുക്കുറുച്ചി ഷാഹുൽ ഹമീദിൻെറ നിര്യാണത്തിൽ അനുശോചിച്ച് നാട്ടുകാരുടെ കൂട്ടായ്മയായ ഓപൺ മൈൻഡ് അനുസ്മരണയോഗം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാട്ടിലും വിദേശത്തുമുള്ളവരെ ഉൾപ്പെടുത്തി വെബിനാറിലൂടെയാണ് ചടങ്ങ് നടത്തിയത്. കൂട്ടായ്മയുടെ വാട്സ്ആപ് ഗ്രൂപ് അഡ്മിൻ സക്കരിയ അധ്യക്ഷത വഹിച്ചു. ലോകായുക്ത മുൻ ഗവ. പ്ലീഡർ എ.എം. മുക്താർ, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് കോഓഡിനേറ്റർ ബി. അലി സാബ്രിൻ, ഗ്രേസ് വാലി സൊസൈറ്റി പ്രസിഡൻറ് എം.എം. ബഷീർ, സെക്രട്ടറി എം.എസ്. കമാൽ, എക്സിക്യൂട്ടിവ് അംഗം നവാസ് കരിം, പുതുക്കുറിച്ചി മുസ്ലിം ജമാഅത്ത് സെക്രട്ടറി കബീർ, ചീഫ് ഇമാം സിദ്ദീഖ്, യു.എ.ഇ ശാഖ കമ്മിറ്റി പ്രസിഡൻറ് സയ്യിദ് അലവി ഷിഹാബുദ്ദീൻ തങ്ങൾ, മുൻ പ്രസിഡൻറ് എച്ച്.എം. സഫീർ, വെൽഫെയർ പാർട്ടി ചിറയിൻകീഴ് മണ്ഡലം ട്രഷറർ ഷാഫി മാടൻവിള, യങ്മെൻസ് അസോസിയേഷൻ പ്രസിഡൻറ് സഫറുല്ലഖാൻ എന്നിവർ പങ്കെടുത്തു. മൗലവി ഷബീർ അലവി പ്രാർഥനയും ഗ്രൂപ് അഡ്മിഷൻ അനിൽ കമാലുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story