Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്ക് തട്ടി...

ബൈക്ക് തട്ടി ചികിത്സയിലായിരുന്ന അച്യുതൻ മാസ്​റ്റർ മരിച്ചു

text_fields
bookmark_border
ACHUTHAN MASTER 75 kallambalam.jpg കല്ലമ്പലം: ബൈക്ക് തട്ടി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുൻ പഞ്ചായത്തംഗവും എൻ.സി.പി നേതാവുമായ പുതുശ്ശേരിമുക്ക് ശ്യാമള ഭവനിൽ അച്യുതൻ മാസ്റ്റർ (75) മരിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് പാവല്ലപ്പള്ളി ജങ്ഷനിൽനിന്ന് പുതുശേരിമുക്കിലേക്ക് നടന്നുപോകവേയായിരുന്നു അപകടം. കല്ലമ്പലം പൊലീസ് കേസെടുത്തു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബി. സത്യൻ എം.എൽ.എ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ ഒട്ടനവധിപേർ അനുശോചനം രേഖപ്പെടുത്തി. ഭാര്യ: ശ്യാമള. മക്കൾ: ആശ ദിലീന, അഭയപ്രഭു. മരുമക്കൾ: അശോകൻ, സുവിദ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
Show Full Article
TAGS:LOCAL NEWS 
Next Story