Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപതിനായിരം...

പതിനായിരം കേന്ദ്രങ്ങളിൽ ജൈവകൃഷി - ജോയൻറ്​ കൗൺസിൽ

text_fields
bookmark_border
തിരുവനന്തപുരം: ജോയൻറ് കൗൺസിൽ സൗത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ േകാവിഡ് അതിജീവനത്തിൻെറ ഭാഗമായി സ്വകാര്യ, പൊതു ഇടങ്ങളിലും വീടുകളിലും ഓഫിസ് സമുച്ചയങ്ങളിലുമായി 5000 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ജൈവകൃഷിയുടെ ജില്ലതല ഉദ്ഘാടനം സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ നിർവഹിച്ചു. സൗത്ത് ജില്ലകമ്മിറ്റിയുടെ പരിധിയിലുള്ള 10 മേഖല കമ്മിറ്റികളും ഈ ദൗത്യം ഏറ്റെടുത്ത് ഫലപ്രദമാക്കാനുള്ള തയാറെടുപ്പിലാണ്. സെൽട്രൽ സ്റ്റാമ്പ് ഡിപ്പോ പരിസരത്ത് വിവിധ ഇനം പച്ചക്കറി തൈകളും ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി തുടങ്ങിയ കിഴങ്ങ് വർഗങ്ങളുമാണ് നട്ടത്. സെൻട്രൽ സ്റ്റാമ്പ് ഡിപ്പോ സൂപ്രണ്ട് ഹംസത്ത്, ജയചന്ദ്രൻ കല്ലിംഗൽ, കെ.പി. ഗോപകുമാർ തുടങ്ങിയവർ സാമൂഹിക അകലം പാലിച്ച് ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story