Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതലസ്ഥാനത്ത്...

തലസ്ഥാനത്ത് ക്വാറൻറീന്‍ ലംഘിച്ച ഒരാൾക്കെതിരെ കേസ്

text_fields
bookmark_border
*ഓട്ടോ, ടാക്സി, സ്വകാര്യ കാറുകള്‍: പരിധിയില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ നടപടി തിരുവനന്തപുരം: നഗരത്തിൽ ഹോം ക്വാറൻറീന്‍ ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ച ഒരാൾക്കെതിരെ ബുധനാഴ്ച കേസെടുത്തതായി സിറ്റി പൊലീസ് കമീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ആന്ധ്രപ്രദേശില്‍നിന്ന് തലസ്ഥാനത്തെത്തി പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹോം ക്വാറൻറീനിൽ കഴിഞ്ഞു വന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. ക്വാറൻറീനില്‍ ഉള്ള എല്ലാവരുടെയും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പൊലീസിൻെറ ബി-സേഫ് ആപ്പിലൂടെ സൈബർസെൽ നടത്തിയ പരിശോധനയിൽ ബുധനാഴ്ച ഇയാൾ പുറത്തിറങ്ങി സഞ്ചരിച്ചതായി കണ്ടെത്തി. ഉടന്‍തന്നെ ഈ വിവരം പൂജപ്പുര പൊലീസിനെ അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരവും കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇതുവരെ ഏഴുപേര്‍ക്കെതിരെ ഹോം ക്വാറൻറീന്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തലസ്ഥാനത്ത് ഇരുചക്രവാഹനങ്ങള്‍, ഓട്ടോ, ടാക്സികള്‍, മറ്റ് സ്വകാര്യ കാറുകള്‍ എന്നിവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്‌താല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ശിപാര്‍ശ ചെയ്യും. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റിനോടൊപ്പം നിര്‍ബന്ധമായും മാസ്ക്കും ധരിക്കേണ്ടതാണ്. പരിശോധനയില്‍ ബുധനാഴ്ച തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 211 പേര്‍ക്കെതിരെ പെറ്റിക്കേസുകൾ എടുത്തു. വിലക്ക് ലംഘനം നടത്തിയ 22 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്-2020 പ്രകാരവും കേസെടുത്തു. വിലക്ക് ലംഘനങ്ങള്‍ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story