Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രി കള്ളം...

മുഖ്യമന്ത്രി കള്ളം പറയുന്നു -കെ. സുരേന്ദ്രന്‍

text_fields
bookmark_border
തിരുവനന്തപുരം: എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി. മുരളീധരനെ സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി നേരിട്ട് ക്ഷണിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാറിന് ആത്മാര്‍ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. വാസ്തവം ഇതായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ പച്ചക്കള്ളമാണ് പറഞ്ഞതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയലിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story