Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലക്ടറേറ്റിലെ കോവിഡ്...

കലക്ടറേറ്റിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ല ഭരണകൂടത്തിനൊപ്പം കലക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാഥികളെ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24 പേര്‍ അടങ്ങുന്ന സംഘം കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലും കാള്‍ സൻെററിലും പ്രവര്‍ത്തിച്ചിരുന്നു. പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസിലാണ് ഇവര്‍ സ്വദേശത്തേക്ക് മടങ്ങിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിദ്യാർഥികളാണിവര്‍. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുടങ്ങുന്നതിനോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ എജുക്കേഷന്‍ ബോര്‍ഡ് വഴിയാണ് വിദ്യാർഥികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കലക്ടറേറ്റില്‍ എത്തിയത്. കഴിഞ്ഞ രണ്ടര മാസമായി എല്ലാ ദിവസങ്ങളിലും മൂന്നു ഷിഫ്റ്റുകളിലായായിരുന്നു പ്രവര്‍ത്തനം. ഇവര്‍ക്കുള്ള താമസവും ഭക്ഷണവും ഒരുക്കിയിരുന്നു. പോകുന്നതിനു മുമ്പ് കലക്ടര്‍ എല്ലാവര്‍ക്കും ആശംസകളും നന്ദിയും അറിയിച്ചു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വിദ്യാർഥികള്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂമിലും കാള്‍ സൻെററിലും പ്രവര്‍ത്തിക്കാനായി പുതുതായി 12 വളൻറിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവര്‍ക്കുവേണ്ട പരിശീലനം നല്‍കിയതായും ജില്ല ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ലാലിമോള്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story