Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിയേറ്റ...

കുടിയേറ്റ തൊഴിലാളികൾക്ക്​ അടിയന്തരസഹായം നൽകണം

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് മൂലം അതിദയനീയ അവസ്ഥയിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും അടിയന്തര സഹായമായി പതിനായിരം രൂപ നൽകണമെന്നാവശ്യപ്പെട്ട് എസ്.യു.സി.ഐ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അവകാശദിനം ആചരിച്ചു. എല്ലാ ജില്ലകളിലും കേന്ദ്ര ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണകൾ നടത്തി. രാജ്ഭവന് മുന്നിൽ നടന്ന സമരം സംസ്ഥാന സെക്രേട്ടറിയറ്റംഗം ആർ. കുമാർ ഉത്ഘാടനം ചെയ്തു. ഏജീസ് ഓഫിസിന് മുന്നിലും ജി.പി.ഒക്ക് മുന്നിലും പ്രതിഷേധ ധർണ നടത്തി. എം. ഷാജർഖാൻ, ആർ. ബിജു, ജി.ആർ. സുഭാഷ്, എസ്. മിനി, എ. സബൂറ, എസ്. ശ്രീകുമാർ, എ. ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story