Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദുരന്തപ്രതികരണം;...

ദുരന്തപ്രതികരണം; മാർഗരേഖയായി

text_fields
bookmark_border
തിരുവനന്തപുരം: കാലവര്‍ഷം നേരിടാനുള്ള മുന്നൊരുക്കത്തിൻെറ ഭാഗമായി ദുരന്തപ്രതികരണ മാർഗരേഖ പുറപ്പെടുവിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി ഓരോ വകുപ്പും ജില്ല തലത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കണമെന്ന് നിർദേശമുണ്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ അനുസരിച്ചാവണം അണക്കെട്ടുകളിൽനിന്ന് ജലം തുറന്നുവിടാൻ. ജില്ലയിലെ മഴയും അണക്കെട്ടിലെ ജലവും സംബന്ധിച്ച വിവരങ്ങൾ ദിവസവും ക്രോഡീകരിച്ച് നൽകാൻ ജലസേചന വകുപ്പിലെ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ തസ്തികയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. കേന്ദ്ര ജല കമീഷന്‍ നല്‍കുന്ന പ്രളയ മുന്നറിയിപ്പ് നിരീക്ഷിച്ച് ഏതെല്ലാം ഭാഗത്ത് പ്രളയ സാധ്യതയുണ്ടെന്ന് വിലയിരുത്തണം. ജലം ഒഴുകുന്ന ജില്ല-ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിമാർ, മേയർ, ചെയർമാൻ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരെയും പത്രമാധ്യമങ്ങളെയും അണക്കെട്ട് തുറക്കാനുള്ള സാധ്യത അറിയിക്കണം. നദീ ജലം കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെങ്കിൽ 12 മണിക്കൂർ മുെമ്പങ്കിലും പൊതുജനങ്ങൾക്കായി മൈക്കിലൂടെ വിളിച്ചുപറയാൻ പൊലീസിനും തദ്ദേശ സ്ഥാപനങ്ങൾക്കും സുരക്ഷ വകുപ്പ് നിർദേശം നൽകണം. വൈകുന്നേരം ആറുമുതൽ രാവിലെ ആറുവരെ അണക്കെട്ടിൽനിന്ന് പുതുതായി ജലം തുറന്നുവിടാൻ അനുവദിക്കരുത്.
Show Full Article
TAGS:LOCAL NEWS 
Next Story