Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്‌ക്​ വിതരണം

മാസ്‌ക്​ വിതരണം

text_fields
bookmark_border
file name: msf mask.jpg പാങ്ങോട്: ഭരതന്നൂര്‍ ഗവ.എച്ച്.എസ്.എസില്‍ പരീക്ഷക്കെത്തിയ പ്ലസ് ടു, എസ്.എസ്.എല്‍.സി വിദ്യാർഥികള്‍ക്ക് കെ.എസ്.യു യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ഷംനാദ് പാങ്ങോട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജിഷാദ്, ഹിജാസ് ഭരതന്നൂര്‍, ദിനേശ്, അമീന്‍ മുഹമ്മദ്, മനീഷ്, മുഹമ്മദ് എന്നിവര്‍ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപിച്ചു; ഒരാള്‍ അറസ്റ്റില്‍ വെഞ്ഞാറമൂട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേൽപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ കലുങ്കിന്‍മുഖം യൂനിറ്റ് കമ്മിറ്റി അംഗവും സി.പി.എം കലുങ്കിന്‍മുഖം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ തേമ്പാമൂട് കലുങ്കിന്‍മുഖം കുളത്തില്‍കര വീട്ടില്‍ ഫൈസലിനാണ് (36) ആണ് വെട്ടേറ്റത്. സംഭവുമായി ബന്ധപ്പെട്ട് മുക്കുടില്‍ സഫീന മന്‍സിലില്‍ റിയാസ് (30)ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 9.30ന് ആനക്കുഴിയില്‍ െവച്ചായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ അഞ്ചംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ഫൈസലിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. റോഡിലെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമിസംഘം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ പരിക്കേറ്റയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story