Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാറശ്ശാല

പാറശ്ശാല

text_fields
bookmark_border
ഒമ്പത് ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടി : അമരവിള റേഞ്ച് എക്‌സൈസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവന്ന ഒമ്പത് ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടി. മദ്യം കടത്തിക്കൊണ്ടുവന്ന നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി ശ്യംകുമാറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ഷാജു, ജയശേഖര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിശാഖ്, ശങ്കര്‍, വിനോദ്, പ്രശാന്ത്‌ലാല്‍, പ്രവീണ്‍, ബിജുകുമാര്‍, ഡ്രൈവര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവന്ന 30കുപ്പി മദ്യം പിടികൂടിയിരുന്നു. വന്‍ തോതില്‍ തമിഴ്‌നാട് മദ്യം കേരളത്തിലേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ വ്യാപക പരിശോധനകള്‍ നടത്തി വരുന്നതായും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ചിത്രം. exice pedekudea vetheza madhyam.jpg 51 കുപ്പികളിലായി 9.18 ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടിയപ്പോള്‍.
Show Full Article
TAGS:LOCAL NEWS 
Next Story