Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലോട്

പാലോട്

text_fields
bookmark_border
: ക്വാറൻറീനിലുള്ള ഭാര്യയെ വീട്ടിൽനിന്ന് ഇറക്കി വിട്ട ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. പെരിങ്ങമ്മല പനങ്ങോട് തടത്തരികത്ത് വീട്ടിൽ രതീഷിനെതിരെയാണ് കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം കേസെടുത്തത്. ഇയാളുടെ ഭാര്യ 18ന് ബാംഗ്ലൂരിൽ നിന്നെത്തി ഹോം ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു. എന്നാൽ, രതീഷ് അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിൽ അരോഗ്യ വകുപ്പ് അധികൃതരും പൊലീസും ഇയാളെ താക്കീത് ചെയ്തിരുന്നു. ഇതിൽ കുപിതനായ ഇയാൾ ഞായറാഴ്ച വൈകീട്ട് ഭാര്യയെ ബലം പ്രയോഗിച്ച് പുറത്താക്കി വീട് പൂട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകരോ, ജനപ്രതിനിധികളോ പൊലീസോ ആവശ്യപ്പെട്ടിട്ടും ഇയാൾ അനുസരിക്കാൻ തയാറായില്ല. തുടർന്ന്, പൊലീസിൻെറ നിർദേശപ്രകാരം ഭാര്യയെ ആരോഗ്യ വകുപ്പ് അധികൃതർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story