Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടാപ്പകൽ...

പട്ടാപ്പകൽ സ്വർണക്കടയിൽ മോഷണം, യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

text_fields
bookmark_border
തിരുവനന്തപുരം: പട്ടാപ്പകൽ നഗരമധ്യത്തിലെ സ്വർണക്കടയിൽ മോഷണം; യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. നേമം മേലാങ്കോട് സ്വദേശി പ്രശാന്തിനെയാണ് (19) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ ചാല മാർക്കറ്റിലെ പത്മനാഭ ജ്വല്ലറിയിലാണ് സംഭവം. തൂവാലകൊണ്ട് മുഖം മറച്ച് കടയിലെത്തിയ പ്രശാന്ത് മോതിരം വേണമെന്ന് ആവശ്യപ്പെട്ടു. മോതിരങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് കടക്കാരനെ വെട്ടിച്ച് ഇയാൾ കടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കടന്നുകളഞ്ഞത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മാസ്ക് ധരിച്ചതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന മറുപടിയാണ് കടക്കാരൻ നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും യൂനികോൺ ബൈക്കിൻെറ അവസാന നമ്പർ ചുരണ്ടിയനിലയിലായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പിൻെറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് വൈകീട്ടോടെ പ്രശാന്തിനെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം വിറ്റതായി ഇയാൾ സമ്മതിച്ചു. ലഭിച്ച തുകയിൽ 6000 രൂപ ഇയാളിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story