Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിഷേധ ധർണ നടത്തി

പ്രതിഷേധ ധർണ നടത്തി

text_fields
bookmark_border
add to samaram തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച് എൽ.എൽ ലൈഫ് കെയർ പേരൂർക്കട യൂനിറ്റിന് മുന്നിൽ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ . സി.ഐ.ടി.യു സംസ്ഥാന കൗൺസിൽ അംഗം കെ.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സെക്രട്ടറി പി.ടി. വിജയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നൗഷാദ് കായ്പാടി, കെ.വി. ജയകുമാർ, കവിത രാജേഷ്, ബാബു എന്നിവർ സംസാരിച്ചു. കേന്ദ്ര പൊതുമേഖലയും പ്രതിരോധ മേഖലയും സ്വകാര്യവത്കരണത്തിൽ നിന്നും ഒഴിവാക്കുക, 12 മണിക്കൂർ ജോലിഭാരം തീരുമാനം ഒഴിവാക്കുക, കോർപറേറ്റുകളെ സഹായിക്കുന്നതും തൊഴിൽ സ്ഥാപനത്തെയും കരാർ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്ന തൊഴിൽനിയമം പിൻവലിക്കുക, കോവിഡ് പ്രതിരോധ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും അർഹമായ ആനുകൂല്യം സർക്കാർ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
Show Full Article
TAGS:LOCAL NEWS 
Next Story