പെട്രോൾ പമ്പിലെ ഇന്ധന ടാങ്കിൽ വെള്ളം കയറി

05:02 AM
23/05/2020
add to rain വട്ടിയൂർക്കാവ്: യതിനെ തുടർന്ന് ഇന്ധനം നിറച്ച വാഹനങ്ങൾക്ക് സാങ്കേതിക തകരാർ. വട്ടിയൂർക്കാവ് മണ്ണറക്കോണത്തിന് സമീപം പ്രവർത്തിക്കുന്ന ജയ പെട്രോളിയം പമ്പിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ ഏഴോടെ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയ ഈ പെട്രോൾ പമ്പിൽ നിരവധി വാഹനങ്ങൾ ഇന്ധനം നിറച്ച് മടങ്ങി. എന്നാൽ ഒമ്പതോടെ ഇവരെല്ലാം തിരികെ പമ്പിലെത്താൻ തുടങ്ങി. വെള്ളം കലർന്ന പെട്രോൾ തന്നതായും വാഹനം കേടായതായും വഴിയിൽ കിടക്കുകയാണെന്നും ഇവർ പറഞ്ഞു. വാഹനത്തിൽ നിറച്ച പെട്രോൾ പ്ലാസ്റ്റിക് കുപ്പികളിലാക്കിയതും ഇവർ കൊണ്ട് വന്നിരുന്നു. പരാതിയുമായി കൂടുതൽ പേർ പമ്പിൽ എത്താൻ തുടങ്ങിയതോടെ വട്ടിയൂർക്കാവ് െപാലീസും സ്ഥലത്തെത്തി. പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞ് പമ്പിൻെറ പ്രവർത്തനം നിർത്തിവെച്ചതായും വാഹനങ്ങളുടെ തകരാർ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പമ്പ് അധികൃതർ ഉറപ്പുനൽകി. വിവരമറിഞ്ഞ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ സാങ്കേതികവിദഗ്ധർ പമ്പിൽ എത്തി. വെള്ളം പൂർണമായും ഇന്ധനടാങ്കിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
Loading...