പുതുതായി 417 പേർ രോഗനിരീക്ഷണത്തിലായി

05:02 AM
23/05/2020
തിരുവനന്തപുരം: ജില്ലയിൽ വെള്ളിയാഴ്ച . 570 പേർ രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 4589 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ െവള്ളിയാഴ്ച രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 64 പേർ നിരീക്ഷണത്തിലുണ്ട്. 136 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. െവള്ളിയാഴ്ച ലഭിച്ച 96 പരിശോധന ഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 19 സ്ഥാപനങ്ങളിലായി 635 പേർ നിരീക്ഷണത്തിലുണ്ട്. െവള്ളിയാഴ്ച 7226 വാഹനങ്ങൾ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമിൽ 197 േകാളുകൾ െവള്ളിയാഴ്ചയെത്തി. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 14 പേർ െവള്ളിയാഴ്ച മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 423 പേരെ െവള്ളിയാഴ്ച വിളിക്കുകയും അവർക്കാവശ്യമായ നിർദേശങ്ങൾ നൽകി.
Loading...