കോവിഡ് പ്രതിരോധം: നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും

05:02 AM
23/05/2020
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. ജില്ല ആസൂത്രണസമിതി അവലോകന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും കൂടുതൽപേർ വീടുകളിൽ നിരീക്ഷണത്തിൽ പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനതല കമ്മിറ്റികൾ അടിയന്തരമായി യോഗം ചേരാനും വാർഡുതല കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഇതിനായി ബ്ലോക്ക് തലത്തിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ ചേരും.
Loading...