സമുദായ ഐക്യം തകർക്കുന്നതിൽനിന്ന് പിന്മാറണം ^ജമാഅത്ത് കൗൺസിൽ

05:02 AM
23/05/2020
സമുദായ ഐക്യം തകർക്കുന്നതിൽനിന്ന് പിന്മാറണം -ജമാഅത്ത് കൗൺസിൽ തിരുവനന്തപുരം: നോമ്പും പെരുന്നാളുമെല്ലാം ചന്ദ്ര ദർശനത്തിൻെറ അടിസ്ഥാനത്തിലാവണമെന്നാണ് പ്രവാചക നിർദേശം. അതിൽനിന്ന് വ്യത്യസ്തമായി ചിലർ ചന്ദ്രദർശനം പരിഗണിക്കാതെ നേരത്തേ പ്രഖ്യാപിക്കുന്നത് സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നു. സമുദായ ഐക്യം തകർക്കുന്ന ഇത്തരം തീരുമാനങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കരമന ബയാറും ജനറൽ സെക്രട്ടറി മാള എ.എ അഷ്റഫുമാണ് സംയുക്ത പ്രസ്താവന നടത്തിയത്. സമുദായ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Loading...