ക്വാറൻറീൻ കേന്ദ്രത്തിൽ സഹകരിക്കുന്നയാൾ പൊതുഇടങ്ങളിലും: ഭീതിയോടെ നഗരൂർ

05:02 AM
23/05/2020
കിളിമാനൂർ: സർക്കാർ, ആരോഗ്യവകുപ്പ് നിർദേശങ്ങളെ അവഗണിച്ച് ഭരണകക്ഷിയിലെ യുവനേതാവ് കോളജിൽ ഒരുക്കിയിരിക്കുന്ന ക്വാറൻറീൻ കേന്ദ്രത്തിൽ സഹകരിക്കുകയും സുരക്ഷിതമാർഗങ്ങളില്ലാതെ പൊതുഇടങ്ങളിൽ സ്വൈരവിഹാരം നടത്തുകയും ചെയ്യുന്നതായി ആക്ഷേപം. ആരോഗ്യവകുപ്പിലെ ചിലർ ഇതിന് കൂട്ടുനിൽക്കുന്നതായും പരാതി. നെടുമ്പറമ്പ് രാജധാനി കോളജിൽ ഒരുക്കിയ ക്വാറൻറീൻ കേന്ദ്രത്തിലാണ് പഞ്ചായത്തിലെ യുവജനനേതാവും സി.പി.എം എൽ.സി അംഗവുമായ യുവാവ് കയറിയിറങ്ങുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം, ഇക്കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും നിരീക്ഷണത്തിലുള്ളവരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പിലെ ജീവനക്കാർ വ്യക്തമാക്കി.
Loading...