Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയപ്രതിരോധം...

പ്രളയപ്രതിരോധം ഏകോപനത്തോടെ നിര്‍വഹിക്കാൻ തീരുമാനം

text_fields
bookmark_border
തിരുവനന്തപുരം: മുന്‍വര്‍ഷങ്ങളില്‍ അനുഭവപ്പെട്ട പ്രളയത്തിൻെറയും കാലാവസ്ഥ പ്രവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നിര്‍വഹിക്കും. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. നദീതടഅടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജലസേചനവകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സമിതികള്‍ക്ക് യോഗം രൂപംനല്‍കി. ഒരു നദിയിലെ എല്ലാ ഡാമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ജലനിരപ്പ് ക്രമീകരിക്കാനുള്ള ഉത്തരവാദിത്തം സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. ഓരോ ഡാമിൻെറയും പ്രത്യേക ചുമതല എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്കും നല്‍കി. സംസ്ഥാനതലത്തില്‍ ഡാമുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏകോപനം ചീഫ് എന്‍ജിനീയര്‍ (ഐ.ഡി.ആർ.ബി) നിര്‍വഹിക്കും. ഓരോ ഡാമിലെയും ജലനിരപ്പിൻെറ അളവ്, ആവശ്യാനുസരണം ഡാം ഷട്ടറുകള്‍ എപ്പോഴെല്ലാം തുറക്കണം തുടങ്ങിയ കാര്യങ്ങള്‍ അതത് ജില്ല കലക്ടര്‍മാരുമായി സംസാരിച്ച് ഏകോപിപ്പിക്കുക നിരീക്ഷണസമിതിയായിരിക്കും. റെഗുലേറ്ററുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സൂപ്രണ്ടിങ് എന്‍ജിനീയറുടെ ചുമതലയില്‍ രണ്ടാമതൊരു സമിതിയും പ്രവര്‍ത്തിക്കും. ജില്ലതലത്തിലെ ചുമതല ബന്ധപ്പെട്ട എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്കായിരിക്കും. സംസ്ഥാനാടിസ്ഥാനത്തിലെ ഏകോപന ചുമതല ചീഫ് എന്‍ജിനീയര്‍ക്ക് (ജലസേചനവും ഭരണവും) ആണ്. മേല്‍പറഞ്ഞ രണ്ട് തലത്തിലുള്ള മേഖലാസമിതികളും പരസ്പര പൂരകങ്ങളായി ജലസേചനവകുപ്പിൻെറ പ്രളയപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നദികളുടെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന മണ്‍കൂനകള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കലക്ടര്‍മാര്‍ക്ക് നല്‍കും. ഇവ നീക്കംചെയ്യാൻ അടിയന്തരനടപടി സ്വീകരിക്കാൻ കലക്ടര്‍മാരോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story