ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്​റ്റ്​ ചെയ്തു

05:02 AM
23/05/2020
പാറശ്ശാല: . പാറശ്ശാല മുര്യങ്കര വെട്ടുവിള വീട്ടില്‍ സനുവിനെയാണ്(39) അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് രാത്രി 9.30ന് മുര്യങ്കര വെട്ടുവിളവീട്ടില്‍ മണിയെയാണ് (55) കൊലപ്പെടുത്തിയത്. ഇയാളുടെ സഹോദരന്‍ ബിനുവിന് കത്തിക്കുത്തില്‍ പരിക്കേറ്റിരുന്നു. വ്യാജവാറ്റുമായി ബന്ധമുണ്ടെന്ന് പൊലീസിലും എക്‌സൈസിലും വിവരമറിയിക്കുന്നുവെന്ന വൈരാഗ്യത്തിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുമ്പ് ഇവര്‍ തമ്മില്‍ അസഭ്യം പറയുകയും ബഹളമുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രകോപിതനായ സനു കത്തികൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കളിയിക്കാവിളയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പാറശ്ശാല എസ്.എച്ച്.ഒ റോബര്‍ട്ട് ജോണി, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീലാൽ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Loading...