ബഹ്​​ൈറനില്‍നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി

05:02 AM
23/05/2020
ശംഖുംമുഖം: പ്രവാസികളുമായി ബഹ്ൈറനില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് ഇറങ്ങി. 182 യാത്രക്കാരുമായി എയര്‍ഇന്ത്യ എക്സ്പ്രസിൻെറ ഐ.എക്സ് 474ാം നമ്പര്‍ വിമാനം വെള്ളിയാഴ്ച രാത്രി 9.32 ഒാടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തിയത്. ഇതില്‍ 87 സ്ത്രീകളും 95 പുരുഷന്‍മാരുമാണ്. നാല് പൈലറ്റും രണ്ടുക്രൂവും അടങ്ങുന്ന ആറംഗസംഘമാണ് വിമാനം നിയന്ത്രിച്ചത്. റവന്യൂവിഭാഗത്തിൻെറ കൗണ്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ നീരിക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
Loading...