Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാമ്പ് ഭീതിയിൽ ഒരു...

പാമ്പ് ഭീതിയിൽ ഒരു പ്രദേശം; ആറ്​ ദിവസത്തിനിടെ 43 മൂർഖനെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
ബാലരാമപുരം: ആറ് ദിവസത്തിനിടെ ബാലരാമപുരം ശാലിഗോത്രതെരുവിൽനിന്ന് 43 മൂർഖൻ പാമ്പിനെ പിടികൂടി. പുത്തൻതെരുവിലെ പരമശിവൻെറ വീട്ടിൽനിന്ന് ആദ്യദിവസം 22 മൂർഖൻപാമ്പിനെയാണ് പിടികൂടിയത്. അതിനടുത്ത ദിവസം മുതൽ സമീപത്തെ വീടുകളിലും പരമശിവൻെറ വീട്ടിൽ നിന്നുമായി 42 പാമ്പുകളെ പടികൂടി. അടുത്തിടെ മുട്ടവിരിഞ്ഞതാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നു. പ്രദേശവാസികൾ ഭീതിയിലാണ്. പല കുടുംബങ്ങളും വീടുപേക്ഷിച്ച് ബന്ധുവീട്ടിൽ അഭയം തേടി. പാമ്പുപിടിത്തക്കാരെ കിട്ടാത്തതുകൊണ്ട് നാട്ടുകാരായ യുവാക്കൾതന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി മ്യൂസിയം താൽക്കാലിക ജീവനക്കാരൻ സനലിൻെറ പക്കൽ കൊടുത്തയക്കുന്നു. പ്രദേശത്ത് പാമ്പുകളുടെ കൂട്ടം ഇനിയുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story