Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവിഡ് നിർണയം: അഗാപ്പെ ...

കോവിഡ് നിർണയം: 'അഗാപ്പെ ചിത്ര മാഗ്‌ന' വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കി

text_fields
bookmark_border
തിരുവനന്തപുരം: കാന്തിക സൂക്ഷ്മകണങ്ങള്‍ അടിസ്ഥാനമാക്കി കോവിഡ് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന 'അഗാപ്പെ ചിത്ര മാഗ്‌ന' വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കി. ഔദ്യോഗിക പ്രഖ്യാപനം നിതി ആയോഗ് അംഗവും ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ്് ടെക്നോളജി പ്രസിഡൻറുമായ ഡോ.വി.കെ. സരസ്വത് വിഡിയോ കോണ്‍ഫറന്‍സ് വഴി നിർവഹിച്ചു. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് മാനേജിങ് ഡയറക്ടര്‍ തോമസ് ജോണ്‍ കിറ്റിൻെറ ആദ്യവില്‍പന നടത്തി. ഡോ. അനൂപ്കുമാര്‍ തെക്കുവീട്ടിലിൻെറ നേതൃത്വത്തില്‍ ഏപ്രിലിലാണ് ശ്രീചിത്ര കിറ്റ് വികസിപ്പിച്ചെടുത്തത്. 'അഗാപ്പെ ചിത്ര മാഗ്‌ന ആർ.എൻ.എ ഐസൊലേഷന്‍ കിറ്റ്' എന്ന പേരിലാണ് ഇത് വിപണിയിലെത്തുന്നത്. േകാവിഡ് -19 ആർ.എൻ.എ വേര്‍തിരിക്കുന്നതിനായി ഇത് നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കുകയും ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അടുത്ത ആറുമാസം ഇന്ത്യക്ക് പ്രതിമാസം എട്ട്ലക്ഷം ആർ.എൻ.എ വേര്‍തിരിക്കല്‍ കിറ്റുകള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story