Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ പ്രക്ഷോഭത്തിന്...

ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി സ്പാറ്റൊ

text_fields
bookmark_border
തിരുവനന്തപുരം: കോവിഡിൻെറ മറവിൽ തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കത്തിലും രാജ്യത്തിൻെറ പൊതുസമ്പത്ത് ദേശീയ, വിദേശീയ കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിലും പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ദേശവ്യാപകമായി നടത്തുന്ന ദിനാചരണത്തെ പിന്തുണക്കുമെന്ന് സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഓഫിസർമാരുടെ സംഘടനയായ സ്പാറ്റൊ. തന്ത്രപ്രധാന മേഖലകളിൽ മാത്രമായി പൊതുമേഖലയുടെ സാന്നിധ്യം ചുരുക്കുമെന്നും അത്തരം മേഖലകളിൽപോലും കൂടിയാൽ 4 സ്ഥാപനങ്ങൾ മാത്രമേ നിലനിർത്തേണ്ടതുള്ളൂ എന്നുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് വി.എസ്. ബിന്ദുവും സെക്രട്ടറി ആനക്കൈ ബാലകൃഷ്ണനും അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story