Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിരോധ...

പ്രതിരോധ കുത്തിവെപ്പുകൾ പുനരാരംഭിച്ചു

text_fields
bookmark_border
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ വിവിധ . ലോക്ഡൗണിൻെറ ഭാഗമായി താൽക്കാലികമായി നിർത്തിെവച്ചിരുന്ന പ്രതിരോധ കുത്തിവെപ്പുകളാണ് പുനരാരംഭിച്ചത്. ഒരുസമയം രണ്ടുപേർക്ക് വാക്സിൻ നൽകും. അമ്മക്കും കുഞ്ഞിനും മാത്രമേ അകത്ത് പ്രവേശനമുണ്ടാകൂ. പ്രവേശിക്കുന്നതിന് മുമ്പ് കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കണം. മാസ്ക് ധരിച്ചിരിക്കണം. കുത്തിവെപ്പ് നൽകുന്ന നഴ്സുമാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. നിർബന്ധിത കുത്തിവെപ്പുകൾക്കൊപ്പം ആശുപത്രിയിൽ നൽകി വന്നിരുന്ന മറ്റ് ഐച്ഛിക കുത്തിെവപ്പുകളും ഇതോടൊപ്പം പുനരാരംഭിച്ചു. ബി.സി.ജി, ഒ.പി.വി, ഐ.പി.വി, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി നിർബന്ധിത കുത്തിെവപ്പുകൾക്കൊപ്പം ചിക്കൻപോക്സ് വാക്സിൻ ഉൾപ്പെടെയുള്ള ഐച്ഛിക വാക്സിനുകളും കൂടി ഒരുമിച്ച് എസ്.എ.ടി ആശുപത്രിയിൽ മാത്രമാണ് നൽകി വരുന്നത്. ഐച്ഛിക വാക്സിനുകൾ എസ്.എ.ടി ഹെൽത്ത് എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. നിർബന്ധിത കുത്തിവെപ്പുകൾ തീർത്തും സൗജന്യമാണ്. ഐച്ഛിക കുത്തിവെപ്പുകൾക്ക് വില ഈടാക്കാറുണ്ട്. എം.ആർ.പിയേക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. ഒ.പി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ ഒരു മണി വരെയാണ് വാക്സിനുകൾ നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story