Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതദ്ദേശസ്ഥാപനങ്ങളുടെ...

തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ; ഓഫിസുകൾ കടലാസ് രഹിതമാകും

text_fields
bookmark_border
തുടക്കം: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭിക്കാൻ സൗകര്യമൊരുങ്ങുന്നു. ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മൻെറ് സിസ്റ്റം വഴി ഫയൽ നീക്കം ഏകോപിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിരവധി അവാർഡുകൾ നേടിയ തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി പഞ്ചായത്തിൽ 20 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങും. ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന പദ്ധതി രണ്ടാംഘട്ടത്തിൽ നഗരസഭകളിലും അവസാനമായി കോർപറേഷനുകളിലും വ്യാപിപ്പിക്കും. ആഗസ്റ്റ് മാസത്തോടെ ഇത് പൂർണമായി നടപ്പാക്കാണ് ഉദ്ദേശിക്കുന്നത്. ജനന-മരണ രജിസ്ട്രേഷൻ, സാമൂഹികസുരക്ഷാ പെൻഷൻ എന്നിവക്ക് സേവന, കെട്ടിടനികുതി കണക്കാക്കലിന് സഞ്ചയ, പെൻഷൻ പദ്ധതി നിർവഹണ പ്രവർത്തനങ്ങൾക്ക് സുലേഖ, പഞ്ചായത്ത് ഭരണസമിതി യോഗങ്ങൾക്ക് സകർമ, അക്കൗണ്ടിങ്ങിന് സാംഖ്യ തുടങ്ങി വിവിധ സോഫ്റ്റ്വെയറുകൾ പഞ്ചായത്തുകളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവക്കെല്ലാം പകരം ഇനി ഒറ്റ സോഫ്റ്റ് വെയർ ഉപയോഗിച്ചാൽ മതിയാകും. ഇതോടെ സേവനങ്ങൾക്ക് വേഗമേറും. അപേക്ഷയോടൊപ്പം വിവിധ രേഖകൾ പലപ്പോഴായി നൽകേണ്ടിവരുന്നുണ്ട്. ഏതെങ്കിലും രേഖ സമർപ്പിക്കാനുണ്ടെങ്കിൽ അതുമായി പലതവണ ഓഫിസുകൾ കയറിയിറങ്ങേണ്ടിയും വരും. പുതിയ സോഫ്റ്റ് വെയർ ഉപയോഗപ്പെടുത്തുന്നതിലൂടെ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ വേണ്ട രേഖകളുടെ വിവരങ്ങൾ മൊബൈലിലൂടെയോ ഇ-മെയിൽ വഴിയോ അപേക്ഷകന് അറിയാൻ കഴിയും. ഉദ്യോഗസ്ഥർ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നുണ്ടോയെന്നും മനസ്സിലാക്കാം. ഉദ്യോഗസ്ഥർ രാവിലെ ഓഫിസിലെത്തുമ്പോൾ കൈകാര്യം ചെയ്യേണ്ട ഫയലുകളുടെ എണ്ണവും അതിന് സ്വീകരിക്കേണ്ട രീതിയും എത്ര ദിവസത്തിനുള്ളിൽ സേവനം നൽകണമെന്നതുൾപ്പെടെയുള്ള വിവരങ്ങൾ സോഫ്റ്റ് വെയർ നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story