Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിരോധ...

പ്രതിരോധ പ്രവര്‍ത്തനത്തില്‍നിന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പിന്‍വാങ്ങി -കെ. സുരേന്ദ്രന്‍

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിൻെറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്ന് സന്നദ്ധപ്രവര്‍ത്തകരാകെ പിന്‍വലിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രണ്ടര ലക്ഷത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്റ്റർ ചെയ്‌തെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. എന്നാല്‍, ഇപ്പോള്‍ അവരാരും രംഗത്തില്ല. സമൂഹ അടുക്കള നിര്‍ത്തിയതോടെ സന്നദ്ധപ്രവര്‍ത്തനത്തിനു വന്ന സി.പി.എമ്മുകാരും പിന്‍വലിഞ്ഞു. സര്‍ക്കാര്‍ പാര്‍ട്ടിക്കാരെയും സ്വന്തക്കാരെയും മാത്രം സന്നദ്ധപ്രവര്‍ത്തനത്തിന് നിയമിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാറിന് ശരിയായ നിലപാടില്ല. കൂടിയാലോചനകള്‍ നടത്താതെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. പ്രവാസിമലയാളികളെ തിരികെയെത്തിക്കുന്നതിനെക്കുറിച്ച് പൂർണമായ അവ്യക്തതയാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story